Sunday, December 10, 2006

ദോഹ 2006 .....പുരോഗമിക്കുന്നു
ഇന്ത്യ ,ബംഗ്ലാദേശ് ഹോക്കി മത്സരത്തിലെ ചിത്രങ്ങള്‍ ആണു മുകളില്‍ കണുന്നത്. 6-0 ത്തിനു ഇന്ത്യ ജയിച്ചു.
താഴെ കാണുന്നതു ട്രഅയാത്തലണ്‍ മത്സരത്തിലെ സൈക്കിളിങ്ങ് ഈവെന്റ് ആണു, കസാഖിസ്ഥാന്‍ സ്വര്‍ണ്ണം നേടി...
ഇന്ത്യ ഇപ്പോള്‍ ആറാം സ്ഥാനത്ത് തുടരുന്നു..

Wednesday, November 29, 2006

2 ദിവസങ്ങള്‍ മാത്രം...ഇനി 2 ദിവസങ്ങള്‍ മാത്രം.. ദോഹയും, ദോഹാനിവാസികളും ഏഷ്യാഡിനായി ഒരുങ്ങി കഴിഞ്ഞു..
മുകളില്‍ കാണുന്ന നവീകരിച്ച ഖലീഫാ സ്റ്റേഡിയത്തിലാണു മറ്റന്നാള്‍ വൈകിട്ടു ദോഹാ 2006 ന്റെ തിരി തെളിയുന്നതു.. മുകളില്‍ കാണുന്ന് ദീപാലംക്രുതമായ ടവര്‍ ( ASPIRE TOWER)നു മുകളിലാണു.. ഗെയിംസിന്റെ ജ്വാല തെളിയാന്‍ പോകുന്നത്..എങ്ങനെയാണു അതു തെളിയിക്കുന്നതു എന്നതു സംഘാടകര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണു...ഇവിടെ കേള്‍ക്കുന്ന ചില Rumour(ഇതിന്റെ മലയാളം അറിയില്ലാ..?)
ഒരു ഫാല്‍ക്കണ്‍ (പ്രാപ്പിടിയന്‍ പക്ഷി???) ആണു കത്തിക്കാന്‍ പോകുന്നതു എന്നൊക്കെയാണു..പക്ഷെ ഫാല്‍ക്കണ്‍ കത്തിച്ചാല്‍ അതു തിരിച്ചു ഫാല്‍ക്കണ്‍ 'ടിക്ക'യായിട്ടു താഴെ വീഴും എന്നും ചില “അസൂയാലുക്കള്‍’ പറഞ്ഞു നടക്കുന്നുന്ട്.
ഉല്‍ഘാടനം അല്‍ജസീറ 1,2,3 എന്നീ ചാനലുകളും,ദൂരദര്‍ശനടക്കം പല പ്രമുഖ ചാനലുകളും തത്സമയം കാണിക്കുന്നു...ചടങ്ങുകള്‍ ദോഹ സമയം.. 6 P.M നു തുടങ്ങും..
സഹദോഹന്മാരും..സഹദോഹികളും... പ്രത്യേകിച്ചു “വോളന്റിയര്‍” പുലികളായ.. swarthan..എന്നിവരുടെ വിവരണങ്ങള്‍ ബൂലോഗ ക്ലബ്ബില്‍.. പ്രതീക്ഷിക്കുന്നു...

Tuesday, November 21, 2006

മഴ .....

നാട്ടിലെ മഴക്കാലത്തെ ഓര്‍മ്മിപ്പിച്ചു ഇന്നലെ ... ദോഹയിലെ ആകാശം...മഴ..തുടങ്ങുന്നു.....മഴ.........

Thursday, November 16, 2006

ദോഹ 2006... ഇനി 14 ദിവസങ്ങള്‍ മാത്രം...


ഏഷ്യയുടെ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിനു ദോഹ വേദിയാവുന്നു.ഡിസംബര്‍ 1 മുതല്‍ 15 വരെ ഇവിടുത്തെ പല വേദികളിലായി മത്സരങ്ങള്‍ നടക്കും. ഒന്നാം തീയതി വൈകിട്ടു 7 മണി (ദോഹ സമയം)ക്കു ദോഹ 2006 നു തിരി തെളിയും.ഉദ്ഘാടനത്തിന്റെ ബജറ്റ് സിഡ്നി ഒളിമ്പിക്സിന്റെ ബജ്റ്റിന്റെ രണ്ട് ഇരട്ടിയാണു, അതുകൊണ്ടു ഉദ്ഘാടന ചടങ്ങ് അതു ഒരു അവിസ്മരണീയ അനുഭവമായിരിക്കും എന്നാണു സംഘാടകര്‍ അവകശപ്പെടുന്നതു.
ഇവിടെ കര്യങ്ങള്‍ സാവധാനം ഒരു ഉത്സവ പ്രതീതിയിലേക്കു നീങ്ങുകയാണു. റോഡു പണികളൊഴികെ മറ്റു പണികളെല്ലാം ഏകദേശം തീര്‍ന്നിരിക്കുന്നു.മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം ഇന്നലെ ഗെയിംസിന്റെ ദീപശിഖ പരീക്ഷണാര്‍ത്ഥം തെളിയിച്ചപ്പോള്‍ എടുത്തതാണു.

Tuesday, November 14, 2006

ദോഹ ,രാത്രിയില്‍...


ദോഹയിലെ വെസ്റ്റ് ബേയിലെ രാത്രി.......

Wednesday, September 27, 2006

മാവേലി ദോഹയില്‍.......
മൈത്രി ദോഹ , ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ N.R.I മാവേലി എന്ന ഹാസ്യ നാടകത്തില്‍ ‘പരദേശി’ മാവേലിയായപ്പോള്‍..

Tuesday, August 29, 2006

ആ‍ദരാഞ്ജലികള്‍

ത്രിശ്ശൂരിലെ സുപ്രസിദ്ധ സ്റ്റുഡിയൊ ,( ഏറ്റവും പഴയതും) ക്രുഷ്ണന്‍ നായര്‍ സ്റ്റുഡിയൊയുടെ സ്ഥാപകനും , ബ്ലാക്ക് & വൈറ്റ് ഫോട്ടോഗ്രാഫിയിലെ ആചാര്യനുമായിരുന്ന
ശ്രീ.R.ശേഖരന്‍ നായര്‍ (96) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഇന്നു രാവിലെ അന്തരിച്ചു.
അദ്ദേഹം എന്റെ സഹധര്‍മ്മിണിയുടെ അപ്പൂപ്പനായിരുന്നു.

Sunday, August 27, 2006

കാത്തിരിപ്പൂ ഞാന്‍ ഏകനായി.....

വരും ...
ആരെങ്കിലും ... വരാതിരിക്കില്ല...

Saturday, August 19, 2006

അമ്പട .....ഞാനേ..........


ഇവിടെ റോഡില്‍ കണ്ട ഒരു കാഴ്ച. വണ്ടിയില്‍ എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക.. ലോകത്തു വേറെ എവിടെയും ഇങനെയുള്ള മനുഷ്യര്‍ ഉണ്ടാവില്ല...

Tuesday, August 15, 2006

അന്തിപൊന്‍വെട്ടം മണലില്‍ മെല്ലെ താഴും........
ഇവിടുത്തെ 50 ഡിഗ്രീ ചൂടിലും കാണുന്ന മനോഹര ദ്രുശ്യം....

Monday, August 07, 2006

ആ ചേട്ടന്റെ ഒരു നോട്ടം കണ്ടില്ലേ...!!!


ഈ അടുത്ത് ,വീട്ടിലേക്കു പോകും വഴി കണ്ട ഒരു കാഴ്ച.....

Thursday, August 03, 2006

അങനെ ഞാനും ഇവിടെ എത്തി...

കുറെ നാളത്തെ പരിശ്രമത്തിനു ശേഷം ഇതാ ഞാനും ഇവിടെ എത്തി..
കിഡിലം ബ്ലോഗര്‍ന്മാരുടെ പ്രവാസ നാടായ ദോഹയില്‍ നിന്നുമാണു ഈയുള്ളവനും...
ഇനിയിപ്പം എന്തെങ്കിലും ബ്ലോഗാനുള്ള ശ്രമത്തിലാണു...