


ഇന്ത്യ ,ബംഗ്ലാദേശ് ഹോക്കി മത്സരത്തിലെ ചിത്രങ്ങള്‍ ആണു മുകളില്‍ കണുന്നത്. 6-0 ത്തിനു ഇന്ത്യ ജയിച്ചു.താഴെ കാണുന്നതു ട്രഅയാത്തലണ് മത്സരത്തിലെ സൈക്കിളിങ്ങ് ഈവെന്റ് ആണു, കസാഖിസ്ഥാന്‍ സ്വര്‍ണ്ണം നേടി...
ഇന്ത്യ ഇപ്പോള്‍ ആറാം സ്ഥാനത്ത് തുടരുന്നു..


ഇനി 2 ദിവസങ്ങള്‍ മാത്രം.. ദോഹയും, ദോഹാനിവാസികളും ഏഷ്യാഡിനായി ഒരുങ്ങി കഴിഞ്ഞു..
ഏഷ്യയുടെ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിനു ദോഹ വേദിയാവുന്നു.ഡിസംബര്‍ 1 മുതല്‍ 15 വരെ ഇവിടുത്തെ പല വേദികളിലായി മത്സരങ്ങള്‍ നടക്കും. ഒന്നാം തീയതി വൈകിട്ടു 7 മണി (ദോഹ സമയം)ക്കു ദോഹ 2006 നു തിരി തെളിയും.ഉദ്ഘാടനത്തിന്റെ ബജറ്റ് സിഡ്നി ഒളിമ്പിക്സിന്റെ ബജ്റ്റിന്റെ രണ്ട് ഇരട്ടിയാണു, അതുകൊണ്ടു ഉദ്ഘാടന ചടങ്ങ് അതു ഒരു അവിസ്മരണീയ അനുഭവമായിരിക്കും എന്നാണു സംഘാടകര്‍ അവകശപ്പെടുന്നതു.