

ഏഷ്യയുടെ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിനു ദോഹ വേദിയാവുന്നു.ഡിസംബര്‍ 1 മുതല്‍ 15 വരെ ഇവിടുത്തെ പല വേദികളിലായി മത്സരങ്ങള്‍ നടക്കും. ഒന്നാം തീയതി വൈകിട്ടു 7 മണി (ദോഹ സമയം)ക്കു ദോഹ 2006 നു തിരി തെളിയും.ഉദ്ഘാടനത്തിന്റെ ബജറ്റ് സിഡ്നി ഒളിമ്പിക്സിന്റെ ബജ്റ്റിന്റെ രണ്ട് ഇരട്ടിയാണു, അതുകൊണ്ടു ഉദ്ഘാടന ചടങ്ങ് അതു ഒരു അവിസ്മരണീയ അനുഭവമായിരിക്കും എന്നാണു സംഘാടകര്‍ അവകശപ്പെടുന്നതു.
ഇവിടെ കര്യങ്ങള്‍ സാവധാനം ഒരു ഉത്സവ പ്രതീതിയിലേക്കു നീങ്ങുകയാണു. റോഡു പണികളൊഴികെ മറ്റു പണികളെല്ലാം ഏകദേശം തീര്‍ന്നിരിക്കുന്നു.മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം ഇന്നലെ ഗെയിംസിന്റെ ദീപശിഖ പരീക്ഷണാര്‍ത്ഥം തെളിയിച്ചപ്പോള്‍ എടുത്തതാണു.
4 comments:
ദോഹ 2006നു തിരി തെളിയുന്നു..
ഇനി 14 ദിവസങ്ങള്‍ മാത്രം....
അപ്പോള്‍ ഇനി പുറകെ പുറകെ കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കാം..
ഉദ്ഘാടനത്തിനു പോകുന്നുണ്ടോ.. അതൊ റ്റിവി മതിയോ..
ദെങ്ങനെയറിഞ്ഞു ട്രയല്‍ കത്തിക്കല്‍ ഉണ്ടെന്ന്, ച്ചാല്‍ ഗംഭീരം..... അടിയങ്ങള്‍ ഇവിടെ തൊട്ടടുത്ത് അല്വാബിലാണ് പണി....
കൊള്ളാം, കൊള്ളാം !
അപ്പോള്‍ ചിത്രങ്ങള്‍ പോരട്ടെ!
Post a Comment