


ഇനി 2 ദിവസങ്ങള്‍ മാത്രം.. ദോഹയും, ദോഹാനിവാസികളും ഏഷ്യാഡിനായി ഒരുങ്ങി കഴിഞ്ഞു..
മുകളില്‍ കാണുന്ന നവീകരിച്ച ഖലീഫാ സ്റ്റേഡിയത്തിലാണു മറ്റന്നാള്‍ വൈകിട്ടു ദോഹാ 2006 ന്റെ തിരി തെളിയുന്നതു.. മുകളില്‍ കാണുന്ന് ദീപാലംക്രുതമായ ടവര്‍ ( ASPIRE TOWER)നു മുകളിലാണു.. ഗെയിംസിന്റെ ജ്വാല തെളിയാന്‍ പോകുന്നത്..എങ്ങനെയാണു അതു തെളിയിക്കുന്നതു എന്നതു സംഘാടകര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണു...ഇവിടെ കേള്‍ക്കുന്ന ചില Rumour(ഇതിന്റെ മലയാളം അറിയില്ലാ..?)
ഒരു ഫാല്‍ക്കണ്‍ (പ്രാപ്പിടിയന്‍ പക്ഷി???) ആണു കത്തിക്കാന്‍ പോകുന്നതു എന്നൊക്കെയാണു..പക്ഷെ ഫാല്‍ക്കണ്‍ കത്തിച്ചാല്‍ അതു തിരിച്ചു ഫാല്‍ക്കണ്‍ 'ടിക്ക'യായിട്ടു താഴെ വീഴും എന്നും ചില “അസൂയാലുക്കള്‍’ പറഞ്ഞു നടക്കുന്നുന്ട്.
ഉല്‍ഘാടനം അല്‍ജസീറ 1,2,3 എന്നീ ചാനലുകളും,ദൂരദര്‍ശനടക്കം പല പ്രമുഖ ചാനലുകളും തത്സമയം കാണിക്കുന്നു...ചടങ്ങുകള്‍ ദോഹ സമയം.. 6 P.M നു തുടങ്ങും..
സഹദോഹന്മാരും..സഹദോഹികളും... പ്രത്യേകിച്ചു “വോളന്റിയര്‍” പുലികളായ.. swarthan..എന്നിവരുടെ വിവരണങ്ങള്‍ ബൂലോഗ ക്ലബ്ബില്‍.. പ്രതീക്ഷിക്കുന്നു...